ഉളിക്കല്‍: ശ്രീ വയത്തൂര് കാലിയാര് ക്ഷേത്രം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കളമെഴത്ത് പാട്ടും പന്തീരായിരം തേങ്ങയുടയ്ക്കലും നടന്നു. ദീപം സമര്‍പ്പണം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പി.എ. പൊന്നപ്പ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ ബി.ദിവാകരന്, രാമകൃഷ്ണന് തെനിശ്ശെരി, എ.കെ വേണുഗോപാലന്‍ നമ്പ്യാര്‍, നെയ്യമൃത് സംഘം സെക്രട്ടറി നാരായണന് നമ്പ്യാര്‍, ക്ഷേത്രം മാനേജര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ നേതൃത്ത്വം നല്കി. നൂറ് കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: