ജീവനക്കാരുടെ കുറവ് വടശ്ശേരിക്കര കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

Saturday 5 December 2015 9:34 pm IST

വടശ്ശേരിക്കര: ജീവനക്കാരുടെ കുറവ് വടശ്ശേരിക്കര കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. വൈദ്യുതി ഉപയോക്താക്കള്‍ക്ക് മതിയായ സേവനം എത്തിക്കാന്‍ ജീവനക്കാരുടെ അപര്യാപ്തതമൂലം കഴിയുന്നില്ലെന്ന് ജീവനക്കാരും പറയുന്നു. കെ എസ് ഇ ബി വടശ്ശേരിക്കര സ്റ്റേഷന്‍ പരിധിയില്‍ ഏഴു പഞ്ചായത്തുകളിലായി 20,000 ഉപയോക്താക്കള്‍ ഉണ്ട്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഷനുകളില്‍ ഒന്നാണ് ഇത്. 700 കിലോ മീറ്റര്‍ സിംഗിള്‍ ഫേസും, 200 കിലോ മീറ്റര്‍ 11 കെ.വി ലൈനും, 18.5 കിലോ മീറ്റര്‍ 33കിലോ മീറ്റര്‍ ലൈനും, ഉള്‍പെടുന്നതാണ് ഈ കണ്‍സ്യുമര്‍ സ്റ്റേഷന്‍. എന്നാല്‍ 14 ലൈന്‍ മാന്‍ മാര്‍ മാത്രമാണ് ഇവിടെ രാപകല്‍ ജോലിക്കുള്ളത്. സീനിയര്‍ സൂപ്രണ്ട് സ്ഥലം മാറി പോയിട്ട് നാളുകളായി. പകരം നിയമനം ഇതുവരെ ആയില്ല. 5 വര്‍ക്കര്‍, 2 സബ് എഞ്ചിനീയര്‍, 2 ഓവര്‍ സീയര്‍, 2 സീനിയര്‍ അസിസ്റ്റന്റ് ഉള്‌പെടെ ആകെ ഉള്ളത് 28 ജീവനക്കാരാണ്. വടശ്ശേരികര കെ എസ് ഇ ബി സ്റ്റേഷന്‍ പരിധിയില്‍ വടശ്ശേരികര, പെരുനാട്, അത്തിക്കയം തുടങ്ങിയ സ്ഥലങ്ങള്‍ ഏറ്റവും പ്രധാനപെട്ട ശബരിമല ഇടത്താവളങ്ങളാണ്. ഈ സ്ഥലങ്ങളിലെല്ലാം ഓരോ ലൈന്‍ മാന്‍ മാര്‍ മാത്രമാണുള്ളത്. സേഫ്ടി റൂളുകള്‍ അനുസരിച്ച് പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍ രണ്ടാളുകള്‍ ചേര്‍ന്നാണ് ഡ്യൂട്ടി ചെയ്യേണ്ടത്. എല്ലാ ദിവസവും രാവിലെ സേഫ്ടി പ്രതിജ്ഞ ചെയ്താണ് ജീവനക്കാര്‍ ഡ്യൂട്ടിക്ക് പോകേണ്ടത്. എന്നാല്‍ വിസതൃതി അനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ജീവനക്കാരെയും മാനസിക സഘര്‍ഷത്തിലാക്കുന്നു. സേഫ്ടി മാനദണ്ഡങ്ങള്‍ പാലിക്കപെടുന്നില്ല. വടശ്ശേരിക്കര സ്റ്റേഷന്‍ വിഭജിച്ചു പെരുനാട്, അത്തിക്കയം സ്റ്റേഷനുകള്‍ തുടങ്ങി രണ്ടു സ്റ്റേഷനുകള്‍ കൂടി തുടങ്ങുമെന്ന് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വൈദ്യുത മന്ത്രി പ്രഖ്യാപിച്ചതാണ്. അതിനു ശേഷം കേരളത്തില്‍ നൂറോളം പുതിയ സ്റ്റേഷനുകള്‍ നിലവില്‍ വന്നു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ മോഡല്‍ സ്റ്റേഷന്‍ പരിഷ്‌കരണ നടപടികളാണ് ജീവനക്കാരുടെ എണ്ണം ചുരുങ്ങി പോകാന്‍ കാരണം. അതിനു മുമ്പ് 900 കന്‍സ്യുമര്‍ക്ക് ഒരു ലൈന്‍ മാന്‍ എന്ന കണക്കിനാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. അതനുസരിച്ച് ഇരുപത്തി രണ്ടോളം ലൈന്‍ മാന്‍ മാരെ നിയമിക്കേണ്ടതാണ്. ഈ നിയമം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനു തടസ്സമാകുകയും ചെയ്യുന്നു. ശബരിമല തീര്‍ഥാടന കാലത്ത് പ്രസ്തുത സ്റ്റേഷന്‍ പരിധിയില്‍ ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് രാത്രി കാലങ്ങളില്‍ വിരി വെയ്ക്കുന്നത്. വലിയ അപകട സാധ്യതയുള്ള കുളി കടവുകളിലും, വളവുകളിലും മറ്റും വൈദ്യതി ലഭ്യതയുടെ ആവശ്യം വളരെ പ്രധാനമാണ്. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ഏറെ ബുദ്ധി മുട്ടുണ്ടാക്കുന്നത് തീര്‍ഥാടന കാലത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.