ചങ്ങനാശേരി: ഭാരതത്തിലെ 108 വൈഷ്ണവക്ഷേത്രത്തില്പ്പെട്ട തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ കര്‍ണ്ണാടകയിലെ അഹോബില മഠാധിപതി സ്വാമി ശ്രീമദ്്് ശ്രീവന്‍ ഷഡഗോപ ശ്രീരംഗനാഥ യതീന്ദ്രമഹാദേശികന് ദര്‍ശനം നടത്തി.ശനിയാഴ്ച വൈകിട്ട് എത്തിയ അദ്ദേഹത്തിന് ക്ഷേത്രത്തില്‍ വന്‍ വവേല്പ്പ്് നല്കി. സംസ്ഥാന അതിഥിയായിട്ടാണ് സ്വാമി കേരളത്തില്‍ എത്തിയത്.അഹോബില മഠത്തില്‍ നിന്നുളള സ്വാമിമാരുടെ സംഘത്തിന് ഒപ്പമാണ് മഠാധിപതി എത്തിയത്്.
പഞ്ചപാണ്ഡവക്ഷേത്രങ്ങള്‍, തിരുവല്ല ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം സേലത്തേക്ക് മടങ്ങും. ക്ഷേത്രദര്‍ശനത്തിന് ചങ്ങനാശേരി അസി: കമ്മീഷണര്‍, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: