കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ 2016 വര്‍ഷത്തെ തിരുവുത്സവം മാര്‍ച്ച് 14ന് ആരംഭിച്ച് 23ന് ആറാട്ടോടുകൂടി സമാപിക്കും. മാര്‍ച്ച് 20ന് ആണ് തിരുനക്കര പൂരം 21ന് ദേശവിളക്ക്, 22ന് പള്ളിവേട്ട. പ്രസിഡന്റ് ടിസി രാമാനുജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ക്ഷേത്രോപദേശക സമിതിയുടെ ആദ്യകമ്മിറ്റിയില്‍ ഉപദേശകസമിതി ജനറല്‍ കണ്‍വീനറായി ബാലാജി ഷിണ്ഡേ, ജോ. സെക്രട്ടറിമാരായി ജി.ഉദയശങ്കര്‍, വി.വിശ്വനാഥന്, പൂരം കോര്‍ഡിനേറ്ററായി തങ്കച്ചന് ശ്രീശൈലം, ഓഫീസ് സെക്രട്ടറിയായി വിനോദ് കാരാപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു. 2016 ക്ഷേത്രോത്സവത്തിന് 60 ലക്ഷം രൂപയുടെ ബജറ്റിന് കമ്മിറ്റി അംഗീകാരം നല്കി. ജന.സെക്രട്ടറി ജയകുമാര്‍ തിരുനക്കര, വൈസ് പ്രസിഡന്റ് സി.ആര്.രാജന് ബാബു, ദേവസ്വം അഡ്.ഓഫീസര്‍ കെ.വി.പ്രദീഷ്കുമാര്‍, കമ്മിറ്റിയംഗങ്ങളായ ശിവന് തടത്തുംകുഴി, എംഎസ്.രാജന്, കെ.എന്‍.സുകുമാരന്‍ നായര്‍, പി.വി.പ്രേംജി, യദു കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: