കടുത്തുരുത്തി: പട്ടാപ്പകല്‍ വീട് കൊള്ളയടിച്ചു. കാഞ്ഞിരത്താനം പൂവക്കോട്ട് പി.ജെ.ജോസഫിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് 66000 രൂപയും മൂന്നരപവന്റെ സ്വര്‍ണ്ണവും കവര്‍ന്നത്. ജോസഫും കുടുംബവും രാവിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയതറിഞ്ഞത്. കിടപ്പുമുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രൂപയും സ്വര്‍ണ്ണാഭരണങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളും മോഷണവസ്തുക്കളില്പ്പെടുന്നു. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരം അറിയിച്ചു. ബാത്ത്റൂമില്‍ വിലപിടിച്ച പലസാധനങ്ങളും കത്തിച്ചു കളയുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: