ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരം മാലിന്യമുക്തി പദ്ധതിയിലേക്ക്. ഈ പദ്ധതി അമൃതാ ഓഡിറ്റോറിയത്തില്‍ 8ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കളക്ടര്‍ യു.വി. ജോസ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടത്തുന്നത്. കേരള ഗവര്‍ണര്‍ വി. സദാശിവം ചങ്ങനാശ്ശേരി നഗരസഭയെ രാജ്യത്തെ പ്രഥമ നിയമസാക്ഷര നഗരിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: