പാലാ: സെന്റ് തോമസ് കോളേജ് നേവല്‍ എന്‍സിസി ദിനാഘോഷങ്ങളും രക്തദാന ക്യാമ്പും സെന്റ് തോമസ് കോളേജില്‍ നടന്നു. എന്‍സിസി ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലെഡ് ഫോറവും കോട്ടയം മെഡിക്കല്‍ കോളേജും, എച്ച്ഡിഎഫ്സി ബാങ്കും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി നൂറോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി.ഡി. ജോര്‍ജ്, സി.ഐ. ബാബു സെബാസ്റ്റിയന്, ഷിബു തെക്കേമറ്റം, ബൈജു കൊല്ലംപറമ്പില്‍, ഡോ. രാജന്, കെ. ദേവ്, സജി വട്ടക്കാനാല്‍, സാബു എബ്രഹാം, മോഹന്‍, സി.ആര്.ഒ. സുരേഷ് കുമാര്‍, ഡോ. ലക്ഷ്മി, ജയ്സണ്‍ പ്ലാക്കണ്ണിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: