കോഴിക്കോട്: കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലപ്പീടിക സ്വദേശി പ്രശാന്ത്, ഭാര്യ അനീഷ, ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രശാന്തിനെ മങ്കാവിലുള്ള വീട്ടിലും, പ്രശാന്തിന്റെ ഭാര്യ അനുഷ്കയുടേയും ആറുമാസം പ്രായമുള്ള മകന്റേയും മൃതദേഹം അനുഷ്കയുടെ വീട്ടിലുമാണ് കണ്ടെത്തിയത്.
പ്രശാന്തിനെ അവശനിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: