ശിവഗിരി തീര്‍ത്ഥാടന പദയാത്ര

Sunday 6 December 2015 11:15 am IST

പുത്തൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരുധര്‍മ്മ പ്രചരണ സംഘം തീര്‍ത്ഥാടന യാത്ര പുത്തൂരില്‍ നിന്ന് 28ന് ആരംഭിക്കും. പദയാത്രയില്‍ നൂറു കണക്കിന് ആദിവാസി -ദളിത് വിഭാഗങ്ങള്‍ പങ്കെടുക്കും. 50 ദളിത് കോളനികളില്‍ ശിവഗിരി തീര്‍ത്ഥാടന സന്ദേശം എത്തിക്കും. സമ്മേളനങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാന്‍ കേരള-ദളിത് പിന്നോക്ക സമൂദായ സംഘടന ഏകോപന സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ബി. സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി മധു മാറനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എഴുകോണ്‍ രാജ്‌മോഹന്‍ തീര്‍ത്ഥാടന യാത്രയെക്കുറിച്ച് പ്രഭാഷണം നടത്തി. സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി രാഘവന്‍, പി.കെ. സോമന്‍ പത്തനാപുരം, സി.പൊടിയന്‍, അനില്‍ ടി. മേടയില്‍, പന്തളം ശിവാനന്ദന്‍, എല്‍. ശാന്തമ്മ എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.