ലണ്ടന്‍:ലണ്ടനിലെ സബ്വേയില് കത്തികൊണ്ട് കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നില്‍ ഭീകരരെന്ന് പോലീസ്. സിറിയക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ആക്രമണകാരി വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അക്രമിയെ കീഴടക്കിയതായി ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം റയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവരെ ഇയാള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഭീകരാക്രമണമായാണ് പൊലീസ് ഇതിനെ കാണുന്നത്.
അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അക്രമി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്നു പേരെ ആക്രമിച്ച ഇയാള്‍ റയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവരെ കത്തി കാണിച്ച് ഭീഷിണിപ്പെടുത്തുകയും ചെയ്തു.സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്കി രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ബ്രിട്ടന് വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തുണ്ടാകുന്ന ആക്രമണ സംഭവത്തെ ജാഗ്രതയോടെയാണ് കാണുന്നത്. ജനങ്ങളോട് കരുതലോടെയും ജാഗ്രതയോടെയും തുടരാന്‍ ഭീകരവിരുദ്ധ സേന തലവന്‍ റിച്ചാര്‍ഡ് വാള്ട്ടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് തീവ്രവാദ ആക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: