ചെങ്ങന്നൂര്‍: മന്ത്രവിദ്യാപീഠത്തിന്റെ 13-ാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മഹാദേവര്‍ ക്ഷേത്രത്തില്‍വെച്ച് 2016 ഫെബ്രുവരി 28 ന് സമൂഹ വിവാഹം നടത്തപ്പെടുന്നു.
വിവാഹിതരാകുന്നവര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ ലഭിക്കും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വധൂവരന്മാരുടെ മാതാപിതാക്കള്‍ 9447032182 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
ആദ്ധ്യാത്മിക ആചാര്യന്മാര്, സന്യാസി ശ്രേഷ്ഠന്മാര്, രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിന പൂജാ പഠന ശിബിരവും, ഉപനയനവും ചെങ്ങന്നൂര്‍ നവരാത്രി മണ്ഡപത്തില്‍ ഫെബ്രുവരി 24ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: