സ്വാഗതസംഘം രൂപീകരിച്ചു; എബിവിപി സംസ്ഥാന സമ്മേളനം ജനുവരിയില്‍ എറണാകുളത്ത്

Sunday 6 December 2015 7:46 pm IST

കൊച്ചി: അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് സംസ്ഥാന സമ്മേളനം ജനുവരി 30, 31 തീയതികളില്‍ എറണാകുളത്ത് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എറണാകുളം സ്വര്‍ണഭവനില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം എബിവിപി സംസ്ഥാന അധ്യക്ഷന്‍ സി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ശ്യാംദാസ് സ്വാഗതവും ഹരിഗോവിന്ദ് സായ് നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനായി ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മധുസൂദന കുറുപ്പിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ.എസ്.മനുവിനെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.