തലശ്ശേരി: നിരാലംബരും നിസ്സഹായരുമായ ആളുകള്‍ക്ക് അത്താണിയാകുവാനും ജാതി മത ലിംഗ വ്യത്യാസമന്യേ അര്‍ഹരായ ആബാലവൃദ്ധം ജനങ്ങള്‍ക്കും സഹായം ലഭ്യമാക്കാനും വേണ്ടി നിസ്വാര്‍ത്ഥസേവനം മുന്നില്‍ക്കണ്ട് സമാജത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയായ സഹായികേരള എന്ന സന്നദ്ധ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. തലശ്ശേരി പാരീസ് പ്രസിഡന്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സഹായി പ്രസിഡണ്ട് അജയകുമാര്‍ മീനോത്ത് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നടത്തി. അഡ്വ.ആര്.ജയപ്രകാശ് സ്വാഗതവും സെക്രട്ടറി ഗണേഷ് രാംപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: