എടയാര്‍: ചന്ദ്രാംഗദന്‍ 15-ാം വീരബലിദാനദിനം ആചരിച്ചു. ബലിദാന ദിനാചരണത്തോടനുബന്ധിച്ച് കാലത്ത് 10 മണിക്ക് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടന്നു. സാംഘിക്കില്‍ കൂത്തുപറമ്പ് പ്രൗഡ പ്രമുഖ് എ.പി.പുരുഷോത്തമന് സംസാരിച്ചു. പുഷ്പാര്‍ച്ചനക്കും സാംഘിക്കിനും വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, താലൂക്ക് കാര്യവാഹക് ഷിജു ഏളക്കുഴി, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഷിബിന്‍, ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വിജയന് മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.പ്രേമരാജന്‍, യുവമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: