കിരീടം നിലനിര്‍ത്തി തൊടുപുഴ സരസ്വതി സ്കൂള്‍
തൊടുപുഴ: മൂന്ന് ദിവസമായി നടന്നുവന്ന ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ല കലോത്സവത്തിന് തിരിതാഴ്ന്നു. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി തൊടുപുഴ സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍. 750 പോയിന്റ് നേടിയാണ് സ്കൂള്‍ നേട്ടം കൈവരിച്ചത്. റണ്ണറപ്പായി കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂള്‍ 475 പോയിന്റാണ് കൈവരിച്ചത്. കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ 441 പോയിന്റും, സരസ്വതി ശിശുമന്ദിരം യുപി സ്കൂള്‍ ഇടവെട്ടി 413 പോയിന്റും, സരസ്വതി വിദ്യാമന്ദിര്‍ കോടിക്കുളം 268 പോയിന്റും നേടി. സമാപന ദിവസമായ ഇന്നലെ 5 വേദികളിലായി നടന്ന കലാമത്സരങ്ങള്‍ കാണുവാന്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. സംഘാടക മികവ് കൊണ്ട് ജില്ലാകലോത്സവം കുറ്റമറ്റതാക്കുവാന്‍ വിദ്യാനികേതന്‍ കഴിഞ്ഞു. മത്സര മനോഭാവമില്ലാതെ കഴിവ് തെളിയിക്കുവാനും അംഗീകാരം നേടുവാനും കലയുടെ നടനചാരുതയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തൊടുപുഴയ്ക്ക് സമ്മാനിച്ചത്. മേളയുടെ സമാപന സമ്മേളനത്തില്‍ വച്ച് തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ രേണുക രാജശേഖരന് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍ വിജയന് യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലയിലെ 12 സ്കൂളുകളില്‍ നിന്നായി അഞ്ഞൂറോളം താരങ്ങള്‍ മേളയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: