ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഐഎസ്ഐ ചാരശൃംഖല ദല്‍ഹി പോലീസ് പൊട്ടിച്ചു. ഇന്നലെ സ്കൂള്‍ അദ്ധ്യാപകന് പിടിയിലായതോടെ ഐഎസ്ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ നാലാമത്തെ ആളാണ് അറസ്റ്റിലായത്. ഈ ശൃംഖലയിലെ മറ്റുള്ളവരെ തേടി പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിലേക്ക് തിരച്ചില്‍ സംഘം പോയിരിക്കുകയാണ്.
കശ്മീരിലെ രജൗരി ജില്ലയില്‍ നിന്നാണ് 40 കാരനായ അദ്ധ്യാപകന് പിടിയിലായത്. കഴിഞ്ഞ ദിവസം സൈനികനായ ഒരാള്‍ പിടിയിലായിരുന്നു. അതിര്‍ത്തിയിലെ ഭാരത സൈനിക വിന്യാസത്തിന്റെ വിവരങ്ങളാണ് അദ്ധ്യാപകന് ഐഎസ്ഐയ്ക്ക് കൈമാറാന്‍ ശേഖരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: