കുമരകം: വാഹനം പോസ്റ്റിലിടിച്ച് വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെ കുമരകം പഞ്ചായത്തിനടുത്തുള്ള മെയിന്‍ റോഡില്‍വച്ചായിരുന്നു അപകടം. വള്ളാറപ്പള്ളി പാലത്തില്‍ നിന്നും കോട്ടയം-കുമരകം റോഡിലേക്ക് കയറിവന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. കുമരകത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരെ എത്തിക്കുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൊട്ടുകയും ലൈന്‍ കമ്പി പൊട്ടിവീഴുകയും ചെയ്തെങ്കിലും ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: