വൈക്കം : സംഗീത കുലപതി വി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സ്മരണാര്‍ത്ഥമുള്ള ‘ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം’ വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ ജനുവരി 8 മുതല്‍ 10 വരെ നടക്കും.
വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി എട്ടിന് വൈകുന്നേരം ആറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പത്തിന് വൈകുന്നേരം ആറിന് കര്‍ണാടക സംഗീതത്തിനും ഭക്തിഗാന ശാഖയ്ക്കും നല്കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്കാരം കലാരത്നം കെ ജി ജയനും (ജയവിജയ), ഇന്ത്യന്‍ സിനിമാ സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്കാരം കെ എസ് ചിത്രയ്ക്കും സമ്മാനിക്കും.
ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്നി കല്യാണിയമ്മ, മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും, മലയാള ചലച്ചിത്രഗാന രചയിതാവുമായ കെ ജയകുമാര്‍ ജില്ലാ അസി. കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ മുഖ്യതിഥികള്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: