അഖില ഭാരത അയ്യപ്പസത്രത്തിന് തിരിതെളിഞ്ഞു

Sunday 6 December 2015 10:53 pm IST

അങ്കമാലി: മഞ്ഞപ്ര ആക്കുന്ന് ശ്രീധര്‍മ്മശാസ്താ നവഗ്രഹക്ഷേത്രത്തിലെ അഖില ഭാരത അയ്യപ്പസത്രത്തിന്റെ ഭാഗമായി തൃശ്ശിവപേരൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നും ഭദ്രദീപവും, ആറാട്ടുപുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കൊടിമരവും, പന്തളം വലിയക്കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനിന്നും വിഗ്രഹവും ആക്കുന്നിലെ യജ്ഞ ശാലയില്‍ എത്തിചേര്‍ന്നു. ഇനി ഏഴ് ദിവസങ്ങളിലായി അയ്യപ്പസത്രം നടക്കുന്നത്. വിവിധ ക്ഷേത്രത്തളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ നിരവധി സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി കാലടി ആദിശങ്കരകീര്‍ത്തി മണ്ഡപത്തില്‍ നിന്നും മഹാഘോഷയാത്രയായി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് ആയിരങ്ങളുടെ ശരണം വിളികളോടെ യജ്ഞശാലയില്‍ ഭദ്രദീപം കൊളുത്തി, ക്ഷേത്രം മേല്‍ശാന്തി, സ്വാഗതസംഘം ചെയര്‍മാന്‍ സി. എ. അശോക് കുമാര്‍ ചെങ്ങനാട്ട്, ജനറല്‍ കണ്‍വീനര്‍ ഡോ. രാജശേഖരന്‍. എസ്, മാനേജര്‍ വി. കെ. തങ്കപ്പന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കെ. വി. രാജേഷ്, പി. ബി. മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.