തൃശൂര്‍: നമ്പൂതിരി സമൂഹം പ്രോട്ടോകോളും, ശൈലിയും മാറ്റണമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. യോഗക്ഷേമസഭയുടെ തൃശൂര്‍ ഉപസഭ ഏര്‍പ്പെടുത്തിയ എം. സി. നമ്പൂതിരിപ്പാട് പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നായി കാണാന്‍ തയ്യാറാവുകയും മനുഷ്യസ്നേഹികളാവുകയുമാണ് വേണ്ടതെന്ന് അക്കീരമണ്‍ പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കും സമുദായത്തിന്റെ വളര്‍ച്ചക്കും നമ്പൂതിരി സമുദായം ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. എം. പി. പരമേശ്വരന് മേയര്‍ അജിതാ ജയരാജന് പുരസ്കാരം സമര്‍പ്പിച്ചു.
തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ മാസം 13നാണ് അക്കീരമണിന്റെ രാജി ചര്‍ച്ച ചെയ്യാന്‍ യോഗക്ഷേമസഭ തൃശൂരില്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: