ഇറുമ്പയം: ഇറുമ്പയം വഴി സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് പുനരാംരംഭിക്കണമെന്ന് ബിജെപി വെള്ളൂര്‍ 6,7,8 വാര്‍ഡ് കമ്മിറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി സര്‍വ്വീസ് തുടങ്ങിയ ബസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓട്ടം നിറുത്തി. ബസ് സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ അവകാശവാദം ഉന്നയിച്ച് ഫഌക്സ് ബോര്‍ഡുകളുമായി രംഗത്തുവന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെയും ഡിവൈഎഫ്ഐക്കാരെയും ഇപ്പോള്‍ കാണാനില്ല. സര്‍വ്വീസ് ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ യോഗം തീരുമാനിച്ചു. ജിപ്സന് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ഡി.സുനില്‍ ബാബു, കെ.എ.പ്രദീപ് കുമാര്‍, സലീഷ്, സത്യജിത്ത്, അനന്തവിഷ്ണു, ശ്രീരാജ്, ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: