അംബേദ്കറും ഹെഡ്‌ഗേവാറും നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍: ഡോ. ഭാഗവത്

Monday 7 December 2015 1:50 am IST

പനാജി: പിന്നാക്ക വിഭാഗങ്ങളുടെ നേതൃത്വം വഹിച്ച ഡോ. ബി. ആര്‍. അംബേദ്കറെപ്പോലെ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെ. ബി. ഹെഡ്‌ഗേവാറും രാഷ്ട്ര ക്ഷേമത്തിനു വേണ്ടി നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ഡോ. അംബേദ്കര്‍ നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ആയിരക്കണക്കിനു പേരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച മഹാബുദ്ധിമാനായിരുന്ന ഡോ. അംബേദ്കറെ പ്പോലെ ഹെഡ്‌ഗേവാറും രാഷ്ട്രത്തിനു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു, ബാംബോലിമില്‍ സ്‌കൂളിന് ഡോ. ഹെഡ്‌ഗേവാറിന്റെ പേരിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അംബേദ്കറുടെ 60-ാം ചരമവാര്‍ഷിക ദിനത്തില്‍ സര്‍സംഘചാലക് ആദരാഞ്ജലി അര്‍പ്പിച്ചു. അംബേദ്കര്‍ ഏറെ കഷ്ടപ്പെട്ടും ത്യാഗങ്ങള്‍ സഹിച്ചും വിജ്ഞാനം നേടി, എന്നാല്‍ അത് സ്വന്തം ആവശ്യങ്ങള്‍ക്കു മാത്രമല്ലാതെ സമൂഹത്തിനു വിനിയോഗിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഡോ. ഹെഡ്‌ഗേവാറും പഠനത്തില്‍ എന്നും ഒന്നാം ക്ലാസ് നേടിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മികച്ച വിദ്യാര്‍ത്ഥിയായിരുന്നു. വന്ദേമാതര പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മാപ്പപേക്ഷിക്കണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചു. ഇതെത്തുടര്‍ന്ന് ഹെഡ്‌ഗേവാറിനെ പുറത്താക്കുകയായിരുന്നുവെന്നും ഭാഗവത് പറഞ്ഞു.കേന്ദ്രമന്ത്രി ശ്രീപദ് നായ്ക്, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.