മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്

Monday 7 December 2015 10:13 am IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നു. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 141.7 അടിയാണ് ഡാമിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇതേനില തുടര്‍ന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ 142 അടിയില്‍ ജലനിരപ്പ് എത്തുമെന്നാണ് നിഗമനം. ഇന്നലെ മുല്ലപ്പെരിയാര്‍ ഡാമില്‍ ഉപസമിതി നടത്തിയ പരിശോധനയില്‍ 151 ലിറ്റര്‍ പെര്‍ മിനിറ്റാണ് സ്വീപ്പേജ് വാട്ടറിന്റെ അളവ്. ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം വെള്ളം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട്. ഇടുക്കിയിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനാണിത്. 511 ഘന അടി ജലമാണ് മാസങ്ങളായി തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ വി. രതീശന്‍ ഡാം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലുകളെടുത്തതായി ജന്മഭൂമിയോട് പറഞ്ഞു. തേനി കളക്ടറുമായി ഇത് സംബന്ധിച്ച് നിരന്തരം ബന്ധപ്പെടുന്നതായും ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് 12 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്കണമെന്നും  കളക്ടര്‍ തേനി കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം തുറന്ന് വിട്ടാല്‍ മാറ്റി പാര്‍പ്പിക്കേണ്ട വള്ളക്കടവ്‌, വണ്ടിപ്പെരിയാര്‍, ആനവിലാസം തുടങ്ങിയ ഇടങ്ങളിലെ ആളുകളുടെ കണക്കെടുത്തതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.