വാഷിംഗ്ടണ്‍: യുഎസിന് ഭീഷണിയാകുന്ന ഐഎസ് അടക്കമുള്ള ഭീകര സംഘടനകളെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്കി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ.
കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് ഭീകരവാദ പ്രവര്‍ത്തനം ആണെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്നും ഒരു ടെലിവിഷന്‍ അഭിസംബോധനയിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ഭീകരവാദ ഭീഷണി യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനെ അതിജീവിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും എതിരെ യുദ്ധം നയിക്കാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഇസ്ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കാലിഫോര്‍ണിയ ആക്രമണം നടത്തിയ മുസ്ലിം ദമ്പതികള്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാന്‍ ബെര്‍നാര്‍ഡിനോയില്‍ കഴിഞ്ഞ ദിവസം വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു. 21 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: