കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയോട് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോയിത്തുടങ്ങി. സെക്കന്റില്‍ 1810 ഘന അടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത്രയും തന്നെ ജലമാണ് അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.
അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങളില്‍ ആശങ്ക കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
അതേസമയം ജലനിരപ്പ് 141.5 അടി പിന്നിട്ട സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: