സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥികളക്കം 23 പേര്‍ക്കു പരിക്ക്

Monday 7 December 2015 11:54 am IST

കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഐലന്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ ആറ് പ്ലസ് ടു വിദ്യാര്‍ഥികളും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിടുണ്ട്. രാവിലെ എട്ടോടെ ഐലന്‍ഡിലെ വര്‍ക്‌ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി-ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് കയറി പോകാന്‍ സൈഡ് കൊടുക്കുന്നതിനിടെ റോഡില്‍ കേബിളിനും കുടിവെള്ളത്തിനുമായി നിര്‍മിച്ച കുഴിയില്‍പ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള സ്വകാര്യ കമ്പനിയുടെ ഇന്ധനസംഭരണ ടാങ്കുകള്‍ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന്റെ മതിലുകള്‍ തകര്‍ത്തു മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല. സാരമായി പരിക്കേറ്റ ആറു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.