പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു

Monday 7 December 2015 1:56 pm IST

പരപ്പനങ്ങാടി: ചെട്ടിപ്പടി, കൊടക്കാട് പ്രദേശങ്ങളില്‍ പനിയും മഞ്ഞപ്പിത്തവും പടരുന്നു. കൊടക്കാട് നിന്നും കുട്ടികളടക്കം 11 പേര്‍ നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ട്. ചേളാരിയിലെയും ചെട്ടിപ്പടിയിലെയും സ്വകാര്യ അശുപത്രികളിലും നിരവധി പേര്‍ ചികില്‍സയിലാണ്. ഇത്രയധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭൂരിഭാഗവും രോഗം ബാധിച്ചതെന്ന് അഭ്യുഹമുണ്ട്. തീരദേശ മേഖലയായതിനാല്‍ മത്സ്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഐസ് ശീതള പാനീയങ്ങളിലേക്ക് ഉപയോഗിക്കുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം ഇത്തരം. ഐസുകള്‍ ചടങ്ങുകള്‍ക്ക് നല്‍കുന്ന പാനീയങ്ങളില്‍ ചേര്‍ക്കരുതെന്ന് ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.