യുവമോര്‍ച്ച പ്രതിഷേധത്തില്‍ അഷ്ടമുടിക്ക് വെളിച്ചം

Monday 7 December 2015 2:18 pm IST

അഞ്ചാലുംമൂട്: യുവമോര്‍ച്ച പ്രതിഷേധത്തെതുടര്‍ന്ന് അഷ്ടമുടിക്ക് വീണ്ടും വെളിച്ചം. കഴിഞ്ഞദിവസം അഷ്ടമുടിയില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കില്‍ നിന്ന് വെളിച്ചം അപ്രതീക്ഷിതമായി പോയി. പഞ്ചായത്ത് വൈദ്യുതി ചാര്‍ജ്ജ് അടക്കാത്തതിനാല്‍ കെഎസ്ഇബി ഫ്യൂസ് ഊരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുതി ഓഫിസിലെത്തി കാര്യം തിരക്കി. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ച് ഓഫീസില്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയില്‍ വൈദ്യുതി ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് സമരം പിന്‍വലിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ.സികെ മിത്രന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ മഹേഷ് ഇഞ്ചവിള. ജില്ലാ കമ്മിറ്റി അംഗം അംബു, വിനീത്, ബൂത്ത് പ്രസിഡന്റ് സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.