വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രത്തിന്റെ സഹായം

Monday 7 December 2015 5:15 pm IST

ന്യൂദല്‍ഹി : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിട്ടുള്ള ചെന്നൈ നിവാസികള്‍ക്ക് കേന്ദ്രത്തിന്റെ സഹായം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെ അറിയിച്ചു. ചെന്നൈയിലെ മൂന്ന് സേവാ കേന്ദ്രങ്ങളെ ഏതെങ്കിലുമൊന്നിനെ സമീപിച്ചാല്‍ ഡൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.  പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹപ്രവര്‍ത്തകനായ വിദേശ കാര്യ സഹമന്ത്രി വി കെ സിംഗിനോട് ആവശ്യപ്പെട്ടെന്നും ട്വീറ്റിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.