കൊച്ചി: രണ്ട് പിഞ്ചുകുട്ടികളുമായി അമ്മ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മൂത്തകുട്ടിയുടെ മൃതദേഹം നേരത്തെ കിട്ടിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് പിഴല അറയ്ക്കല്‍ വീട്ടില്‍ മൈക്കിളിന്റെ ഭാര്യ സിന്ധു രണ്ട് പിഞ്ചുകുട്ടികളുമായി കോതാട് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത്. എന്നാല്‍ ചീനവലയില്‍ പിടിച്ച് തൂങ്ങി കിടന്ന സിന്ധുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
മൂത്തകുട്ടി ഷെറിന് (6)ന്റെ മൃതദേഹം നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തിരുന്നു. ഇളയകുട്ടി നഴ്സറി വിദ്യാര്‍ത്ഥിയായ ഷോണി(3)ന്റെ മൃതദേഹം ഇന്നലെ രാവിലെ 10.30 ഓടെയാണ് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: