മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ 12-മത് സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തിരക്കഥാകൃത്ത് പ്രൊഫ. മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ നടത്തിപ്പിനാവശ്യമായ നിധിയുടെ സമര്‍പ്പണം സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി എം.എന്‍. ശശിധരന് എസ്ബിഐ മാവേലിക്കര ബ്രാഞ്ച് മാനേജര്‍ അഭിമുത്തിന് നല്കി നിര്‍വ്വഹിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് അനില്‍ ഹരിശ്രീ അദ്ധ്യക്ഷ,ത വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംഘടന സെക്രട്ടറി എ.സി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പി.ഡി. കേശവന് നമ്പൂതിരി, പി.ശ്രീജിത്ത്, അഡ്വ.അനില്‍ വിളയില്‍, നഗരസഭ പ്രതിപക്ഷ നേതാവ് രാജേഷ്, കൗണ്‍സിലര്‍മാരായ വിജയമ്മ, ഉണ്ണികൃഷ്ണന്, ഷാജി.എം.പണിക്കര്‍, ഡോ.കെ.വി. നാരായണക്കുറുപ്പ്, മധുസൂദനന്, എം.ജി. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഓഫീസ് കോടതി ജംഗഷന് സമീപമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: