മണ്ണഞ്ചേരി: സിപിഎം ഗുണ്ടാസംഘം പോലീസ് സാന്നിദ്ധ്യത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. വലിയവീട് ക്ഷേത്രത്തിനു പരിസരത്തെ കൊടിമരമാണ് പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ നശിപ്പിക്കുകയും അപഹരിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസവും ഇവിടുത്തെ കൊടിയും കൊടിമരവും സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസവും പോലീസുകാരുടെ കണ്മുന്നില് വീണ്ടും കൊടിമരം നശിപ്പിച്ചത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം നീക്കത്തിന് പോലീസ് ഒത്താശ ചെയ്യുന്നതില്‍ വന്‍ പ്രതിഷേധമാണ്ഉയര്ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: