തിരുവനന്തപുരം: സംസ്ഥാനത്തു ഹെലികാമറകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഈ വിഭാഗത്തിലുള്ള ഉപകരണങ്ങള്‍ ഇന്ത്യന്‍ സിവില്‍ എയര്‍സ്പേസില്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കേന്ദ്ര വ്യോമമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇതു നടപ്പാക്കകണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശവും വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ സമാന്തര പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുവെന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അന്വേഷണ റിപ്പോര്ച്ചുകളില് നിന്നോ കേസ് അന്വേഷണങ്ങളില്‍ നിന്നോ ഇക്കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ കേസെടുത്തിട്ടുമില്ലെന്നും ആഭ്യന്തര മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: