ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്: 11.85 വിജയശതമാനം

Monday 7 December 2015 8:48 pm IST

തിരുവനന്തപുരം: ഒക്‌ടോബറില്‍ നടന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 20278 പേരില്‍ 2404 പേര്‍ വിജയികളായി. വിജയശതമനം 11.85. കാറ്റഗറി ഒന്നില്‍ 6808 പേര്‍ പരീക്ഷ എഴുതിയവരില്‍ 315 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. വിജയശതമാനം 4.62. കഴിഞ്ഞ വര്‍ഷം 11.36 ആയിരുന്നു വിജയശതമാനം. കാറ്റഗറി രണ്ടില്‍ 5059 പേര്‍ പരീഷ എഴുതിയവരില്‍ 910 പേര്‍ വിജയിച്ചു. 17.98 ശതമാനം വിജയം. മുന്‍ വര്‍ഷം വിജയം 12.51 ശതമാനമായിരുന്നു. കാറ്റഗറി മൂന്നില്‍ 7169 പേര്‍ പരീക്ഷ എഴുതിയതില്‍ 1109 പേരും (15.46 ശതമാനം) കാറ്റഗറി നാലില്‍ 1242 പേര്‍ എഴുതിയതില്‍ 70 പേരും (5.63 ശതമാനം) വിജയിച്ചു. മുന്‍ വര്‍ഷം കാറ്റഗറി മൂന്നില്‍ 7.70 ശതമാനവും കാറ്റഗറി നാലില്‍ 14.10ശതമാനവുമായിരുന്നു വിജയം. കാറ്റഗറി ഒന്ന്, രണ്ട്, നാല് എന്നീ വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയ ആര്‍ക്കും 80 ശതമാനത്തിലധികം മാര്‍ക്ക് നേടാനായില്ല. കാറ്റഗറി മൂന്നില്‍ നാല് പേര്‍ക്ക് 80ശതമാനത്തിലധികം മാര്‍ക്ക് നേടാനായി. നാല് കാറ്റഗറികളിലുമായി 16 പേര്‍ക്ക് മാത്രമാണ് 75 നും 80 ഇടയില്‍ മാര്‍ക്ക് നേടാനായത്. കാറ്റഗറി നാലില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കുനേടിയ ആരുമില്ല. കാറ്റഗറി മൂന്നില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ ഗ്രീനു ആന്‍സ് തോമസ്-കോട്ടയം (129), എയ്ഡ തേനു-തിരുവനന്തപുരം(127), മീര സി.ആര്‍-എറണാകുളം(123), സിമി എ.എസ്-തിരുവനന്തപുരം(123) എന്നിവര്‍ക്കും 75 നും 79 ശതമാനത്തിനിടയിലും മാര്‍ക്ക് നേടിയ കാറ്റഗറി ഒന്നിലെ ജൂനാംബിക. പി-കണ്ണൂര്‍(119), കാറ്റഗറി രണ്ടിലെ ആതിര പി -കണ്ണൂര്‍ (114) എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനക്കായി അതത് പരീക്ഷാ സെന്റര്‍ സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഡിസംബര്‍ 14നും 31 നും ഇടക്കുള്ള ദിവസം ഹാജരാകണം. 24,126 അപേക്ഷകരായിരുന്നു ടെസ്റ്റിന് ഉണ്ടായിരുന്നത്. ഇതില്‍ 20,278 പേരാണ് പരീക്ഷ എഴുതിയത്. കാറ്റഗറി ഒന്നില്‍ ഏറ്റവും കൂടുതല്‍ വജിയശതമാനമുള്ള ജില്ല കൊല്ലവും കുറഞ്ഞ ജില്ല പാലക്കാടുമാണ്. കാറ്റഗറി രണ്ടിലും നാലിലും കൂടുതല്‍ വിജയശതമാനം മലപ്പുറത്തിനാണ്. കുറവ് എറണാകുളത്തിനും. കാറ്റഗറി മൂന്നില്‍ ഇത് യഥാക്രമം തിരുവനന്തപുരം ആലപ്പുഴ എന്നിങ്ങനെയാണ്. പരീക്ഷ ഫലം www.keralapashabavan.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.