ബിഎംഎസ് തൊഴിലാളിയെ ഗുണ്ടാസംഘം മര്‍ദ്ദിച്ചു

Monday 7 December 2015 9:09 pm IST

ചേര്‍ത്തല: ബിഎംഎസ് തൊഴിലാളിയെ ഗുണ്ടാസംഘം മര്‍ദ്ദിച്ചു. സ്വകാര്യബസ് ജീവനക്കാരനായ പട്ടണക്കാട് കാളിവീട്ടില്‍ സുരേഷി(32)നെയാണ് ബസ് മുതലാളിമാരുള്‍പ്പെടെയുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം പകല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. കുമ്പളങ്ങി ഫെറി റൂട്ടിലോടുന്ന ഹോളിഫാമിലി ബസിലെ ജീവനക്കാരനായ സുരേഷ് മറ്റൊരു ബസിലെ ജീവനക്കാരനുമായുായി സമയക്രമത്തിന്റെ പേരില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മദ്യപിച്ചിരുന്ന പ്രതികള്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. പട്ടണക്കാട് എസ്‌ഐ മനുവിനെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയുള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് പിന്നില്‍. അച്ചൂസ, ആദിത്യ എന്നീ ബസുകളുടെ ഉടമസ്ഥരും ആക്രമണ സംഘത്തിലുണ്ടായിരുന്നു. തലയ്ക്കും, കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുവാന്‍ ബിഎംഎസ് മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്‍വീനര്‍ കൊട്ടാരം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബിനു, സ്വരാജ്, ബൈജു, സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.