ആലപ്പുഴ: നമ്മളെ സംരക്ഷിക്കുന്ന സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അതിന് ഏവരും മനസ്സറിഞ്ഞ് മുന്നോട്ടുവരണമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍. സൈനിക ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സായുധസേനാ പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സായുധ സേനാ പതാകനിധിയുടെ സമാഹരണം ആദ്യ സംഭാവന നല്കി കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാസൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. വിങ് കമാന്റര്‍ സി.ഒ. ജോണ്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലാസൈനികക്ഷേമ ഓഫീസര്‍ എം.ആര്. ഡേവിഡ് സ്വാഗതം പറഞ്ഞു.
എന്‍സിസി 11 കേരള ബറ്റാലിയന് ജില്ലാ കമാന്റിങ് ഓഫീസര്‍ കേണല്‍ ജസ്ബീര്‍സിങ്, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ് പി. മാധവക്കുറുപ്പ്, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാസൈനികക്ഷേമ അസിസ്റ്റന്റ് ഓഫീസര്‍ ടി.കെ. ദിവാകരന് നന്ദി പറഞ്ഞു. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: