കൃഷിക്ക് കളമൊരുക്കി അപ്പര്‍കുട്ടനാട് ഇടമഴയില്‍ മനംനൊന്ത് നെല്ല് കര്‍ഷകര്‍

Monday 7 December 2015 9:30 pm IST

തിരുവല്ല: ഒരിടവേളയ്ക്ക് ശേഷം മഴവീണ്ടും കനത്തതിന്റെ ആശങ്കയിലാണ് അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. ഒട്ടുമി ക്ക പാടശേഖരങ്ങളിലും നവംബര്‍ അവസാനത്തോടെ വിത്തിറക്കിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വി ത്തുകള്‍ നശിച്ചുപോയതാണ് കര്‍ഷകര്‍ ക്ക് തിരിച്ചടിയായത്. മഴ അല്പം ശമിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വിത്ത് വിതച്ചെങ്കിലും രണ്ടുദിവസമായി തുടര്‍ന്ന് പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതുമൂലം പാടശേഖരങ്ങളില്‍ കയറിയ മഴവെള്ളം വറ്റിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഇനിയും മഴകനത്താല്‍ വീണ്ടും വിത്ത് നശിച്ചുപോകാന്‍ ഇടയാക്കും. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിന് ഇടയാക്കും. ഇപ്പോള്‍ വിത്തുവിതച്ച പാടങ്ങളിലെ വിളവെടുപ്പ് വൈകുമെന്നതും കര്‍ഷകരെ വിഷമവൃത്തത്തിലാക്കുന്നണ്ട്. ഡിസംബറില്‍ വിതയ്ക്കുന്ന പാടങ്ങളില്‍ ഏപ്രില്‍ അവസാനത്തോ ടെയേ നെല്ല് പൂര്‍ണ്ണമായ വളര്‍ ച്ചയിലെത്തു. കൊയ്ത്ത് ആരംഭിക്കേണ്ട മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാധാരാണയായി ഉണ്ടാകുന്ന വേനല്‍മഴ കര്‍ഷകര്‍ക്ക് ഏറെ ദുരിതംവിതയ് ക്കാറുണ്ട്. 2007ലും 2008ലും ഇത്തരത്തില്‍ വന്‍കൃഷിനാശം ഈ മേഖലയില്‍ ഉണ്ടായിരുന്നു. വിത്തുവിതച്ച പാടത്ത് വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് വെള്ളംവറ്റിച്ച് നിരണത്തെ ചി ല പാടങ്ങളില്‍ വീണ്ടും വിത്തറക്കിയിരുന്നു. എടയോടിച്ചെമ്പ് എ-ബി പാടങ്ങളില്‍ ഇറക്കിയ വിത്തുകള്‍ ഒന്നടങ്കം നശിച്ചുപോയിരുന്നു. എടയോടിചെമ്പ് 1-2 പാടശ്ശേഖരങ്ങളിലെ 200 ഏക്കറില്‍ വിതച്ച വിത്തുകളും 15 ദിവസത്തിനുള്ളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് നശിച്ചിരുന്നു. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. 8000 കിലോ വിത്ത് വീണ്ടും എത്തിച്ചാണ് വെള്ളംകയറിയ പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയത്. പാടശേഖരങ്ങളില്‍ കയറിയ വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ ഞാറ് നടാനാകൂ. ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തില്‍ 1500 ഏക്കറിലധികം പാടങ്ങളിലാണ് ഇത്തവണ കൃഷിയിറക്കാന്‍ വൈകിയത്. പെരിങ്ങരയില്‍ പടവിനകം എ-ബി, കൈപ്പുഴാക്ക, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ രണ്ടാഴ്ചമുമ്പ് വിത്തിറക്കിയെങ്കിലും അപ്രതീക്ഷിതമായി മഴഉണ്ടായത് മഴതിരിച്ചടിയായി. വളവനാരി, ചാത്തങ്കരി, കൂരച്ചാല്‍, വടവടി, കോടങ്കരി തുടങ്ങിയ വലിയപാടങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. മേഖലയിലെ പലഭാഗത്തും ഇപ്പോഴും കൃഷിയിറക്കാന്‍ വയ്യാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മഴവെള്ളം പൂര്‍ണമായി പുറത്തുപോകാതെ പോളമൂടിയ അവസ്ഥയിലാണ്. വരുംദിവസങ്ങളില്‍ വെള്ളംകയറിയ പാടങ്ങളിലെ വറ്റിക്കല്‍പ്രക്രീയ പൂര്‍ത്തിയാക്കും. തുലാവര്‍ഷം ശമിക്കാത്തതുമൂലം പമ്പയില്‍ വെള്ളം ഉയര്‍ന്നുനില്‍ക്കുന്നതാണ് പാടങ്ങ ള്‍ തോര്‍ന്ന് കൃഷിക്ക് സജജ്മാകാന്‍ വൈകുന്നത്. ഇതോടൊപ്പം കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാന്‍ അധികൃതര്‍ക്ക് കഴിയാതിരിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കര്‍ഷകയോഗങ്ങളോ വിലയിരുത്തലുകളോ നടന്നില്ല. കൂലിസംബന്ധിച്ചും കൊയ്ത്തുയന്ത്രം എത്തിക്കുന്നത് സംബന്ധിച്ചും ഒരറിയിപ്പുമുണ്ടായില്ല. മഴ ഇനിയും കനക്കാതിരുന്നാല്‍ ഡിസംബര്‍ ആദ്യപകുതിയോടെ വിളവിറക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പാടശേഖരസമിതിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.