ശ്രീകണ്ഠപുരം: ടിപ്പര്‍ ലോറികളില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന എട്ടു പേരെ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു. പിടാരി സ്വദേശികളായ ലോറി ഡ്രൈവര്‍ ജിന്‍സ് ജേക്കബ്(26), സുനില്‍(39), ഷിബു ജോര്‍ജ്ജ്(39), ജോഷി പി മാണി(39), ജോയി(48) എന്നിവരെ പിടാരിയില് നിന്നും ശ്രീകണ്ഠാപുരം സിഎച്ച് നഗര്‍ സ്വദേശിയും ലോറി ഡ്രൈവറുമായ ഷക്കീല്‍(24), പഴയങ്ങാടിയിലെ മുജീബ്(35), ചെങ്ങളായിയിലെ നവാസ്(35)എന്നിവരെ പഴയങ്ങാടിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. പുഴയില്‍ നിന്നും മണല്‍ ലോറിയില്‍ കയറ്റവേയാണ് എട്ടുപേരും അറസ്റ്റിലായത്. കെഎല്‍ 58 സി 8895, കെല് 13 ആര് 7665 എന്നീ നമ്പര്‍ ലോറികളും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: