വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാലാവധി 31 വരെ

Monday 7 December 2015 9:45 pm IST

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 31ന് അവസാനിക്കും. അഞ്ച് വര്‍ഷത്തിനുമേല്‍ കുടിശികയുളള നികുതിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുന്നത്. വാഹനം കൈമാറ്റം ചെയ്യപ്പെട്ട് നികുതി കുടിശികയായവര്‍, വാഹനം നശിച്ചു പോയ കേസുകള്‍, റവന്യൂ റിക്കവറി നടപടികള്‍ കൈക്കൊണ്ട കേസുകള്‍, വാഹനം പൊളിച്ചു വിറ്റ് നികുതി കുടിശിക വരുത്തിയവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപകാരപ്രദമായ പദ്ധതിയാണിത്. ട്രാന്‍സ്‌പോര്‍ട്ട് ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് കുടിശികയുടെ 20 ശതമാനവും സ്വകാര്യ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് കുടിശികയുടെ 30 ശതമാനവും തുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഒടുക്കേണ്ടത്. നികുതി കുടിശിക ഒഴിവാക്കിയില്ലെങ്കില്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.