കണ്ണൂര്‍: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ജനറല്‍ വിഷയങ്ങളുടെ സിഡികള്‍ സബ്സിഡി നിരക്കില്‍ എസ്.ഐ.ഇ.ടിയില്‍ വിതരണം ചെയ്യുന്നു. വ്യക്തിത്വവികസനം, കമ്പ്യൂട്ടര്‍ പഠനം, പൊതുവിജ്ഞാനം, മഹാന്മാരുടെ ജീവിത മാതൃകകള്‍, ഭൂമിശാസ്ത്ര കൗതുകങ്ങള്‍, പരിസ്ഥിതി ചിന്ത, ചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ സി.ഡികളും എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ സിഡികളും എസ്.ഐ.ഇ.ടിയില്‍ വിതരണം ചെയ്യും. ജനറല്‍ സിഡികളുടെ ഒരു ഡിവിഡി കിറ്റിന് 2500/ രൂപയും പേപ്പര്‍ കിറ്റിന് 1500 രൂപയുമാണ് വില. അന്‍പത് മഹാന്മാരുടെ ജീവചരിത്രങ്ങളടങ്ങുന്ന 50 സിഡികള്‍ ഉള്‍പ്പെടുന്ന ഒരു ഡിവിഡി കിറ്റിന് 2500 രൂപയും പേപ്പര്‍ കിറ്റിന് 1500 രൂപയുമാണ് വില. എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 34 സിഡികള്‍ അടങ്ങുന്ന മാത്തമാറ്റിക്സ് ഡിവിഡി കിറ്റിന് 1700 രൂപയും പേപ്പര്‍ കിറ്റിന് 1020 രൂപയുമാണ് വില. 26 സിഡികള്‍ അടങ്ങുന്ന ഫിസിക്സ് ഡിവിഡി കിറ്റിന് 1300 രൂപയും പേപ്പര്‍ കിറ്റിന് 780 രൂപയുമാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.ഐ.ഇ.ടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2338541.
പ്രതികരിക്കാൻ ഇവിടെ എഴുതുക: