കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ ലൈബ്രേറിയന്മാര്ക്ക് നല്കുന്ന പരിശീലനം 10ന്തുടങ്ങും. ഗ്രന്ഥശാലകളില്‍ ലൈബ്രേറിയന്മാരുടെ പങ്ക്, ലൈബ്രറി മാനേജ്മെന്റ്, കാറ്റലോഗിംഗും രജിസ്റ്ററുകളും എന്നീ വിഷയങ്ങളിലാണ് ക്ലാസ്. 10ന് തലശ്ശേരി കെഎസ്ടിഎ ഹാള്‍, 11ന് താവം പബ്ലിക്ക് ലൈബ്രറി, 12 മട്ടന്നൂര്‍ യു പി സ്കൂള്‍, 13 കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണന് സ്മാരക ലൈബ്രറി, 15ന് ജില്ലാ ലൈബ്രറി ഹാള്‍, 16ന് ശ്രികണ്ഠാപുരം നഗരസഭാ ഹാള്‍, 17 പറശ്ശിനിക്കടവ് വിസ്മയ, 18ന് പയ്യന്നൂര്‍ എല്‍എല്‍എ എന്നിവിടങ്ങളിലാണ് ക്ലാസ്. പകല്‍ പത്തിന് തുടങ്ങുന്ന പരിശീലനത്തിന് ലൈബ്രേറിയന്മാര്, വനിതാ ലൈബ്രേറിയന്മാര് എന്നിവര്‍ പങ്കെടുക്കണം. തിരിച്ചറിയില്‍ കാര്‍ഡിന് വേണ്ടിയുള്ള ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: