കണ്ണൂര്‍: കേരള ഫോക്ലോര് അക്കാദമിയുടെയും കേന്ദ്ര സര്‍ക്കാരിനു കീഴിലുളള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെയും ആഭിമുഖ്യത്തിലുളള ഭൂട്ടാന് ഫോക്ഫെസ്റ്റ് 11 ന് വൈകിട്ട് 5.30 ന് കണ്ണൂര്‍ കോര്പ്പറേഷന് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭൂട്ടാനില്‍ നിന്നുളള പാരമ്പര്യ നൃത്ത രൂപങ്ങളും സംഗീതവും വേദിയില്‍ അവതരിപ്പിക്കും. ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഐസിസിആര്‍ റീജിയണല്‍ ഓഫീസര്‍ മധുര് കങ്കണ റോയി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി തൃശ്ശൂരിലെ സുധീര്‍ മുളളൂര്ക്കരയും സംഘവും അവതരിപ്പിക്കുന്ന തിരിയുഴിച്ചിലും പുളളുവന് പാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: