ഇരിട്ടി: ഇരിട്ടി പ്രഗതി സാംസ്കാരികവേദിയും തലശ്ശേരി ജനറല്‍ ആശുപത്രിയും സംയുക്തമായി രക്തദാന രക്ത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി പ്രഗതി വിദ്യാനികേതനില്‍ വെച്ച് നടന്ന ക്യാമ്പ് പ്രഗതി പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി ആദ്യ രക്തദാനം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോളേജിലെ നൂറോളം വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ രക്തദാനത്തില്‍ പങ്കെടുത്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോ. രശ്മി ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പ് സ്പോന്സര് ചെയ്ത എച്ച്ഡിഎഫ്സി ബാങ്ക് ഡപ്യൂട്ടി മാനേജര്‍ അരവിന്ദാക്ഷന്, കോ.ഓഡിനേറ്റര്‍ ഗോപി, എന്നിവര്‍ സംസാരിച്ചു. എം.സതേഷ് സ്വാഗതവും കിരണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: