കൊച്ചി: അഹോബില മഠാധിപതി 46-ാമത് അഴകിയസിംഗര് ശ്രീമദ് സടഗോപ ശ്രീ രംഗനാഥ യതീന്ദ്ര മഹാദേശികന്‍ നാളെ കൊച്ചിയില്‍. ഉച്ചക്ക് 2ന് വിവിധ ബ്രാഹ്മണ സഭകളുടെ നേത്യത്വത്തില്‍ ഗംഗോത്രി ഹാളിനു മുമ്പില്‍ പൂര്‍ണ്ണകുംഭം നല്കി സ്വാമികളെ സ്വീകരിക്കും. തുടര്‍ന്ന് ശാരദ കല്ല്യാണ മണ്ഡപത്തില്‍ പൂജയും അനുഗ്രഹ പ്രഭാഷണവും നടക്കും. 10നും 11നും പൂജയും അനുഗ്രഹ പ്രഭാഷണം. 11ന് ഗുരുവായൂരിലേക്കും തുടര്‍ന്ന് പാലക്കാട്ടേക്കും യാത്രതിരിക്കുന്ന സ്വാമി 15ന് സേലത്തേയ്ക്ക് പോകും. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി ഈ മാസം ഒന്നിന് തിരുവനന്തപുരത്ത് എത്തിയ സ്വാമി വിവിധ പരിപാടികള്‍ക്ക് ശേഷമാണ് കൊച്ചിയിലെത്തുന്നത്. 1399ല്‍ ആധ്രയിലെ അഹോബിലയില് ആദ്യ അഴകിയസിംഗാര് അധിപന് സടഗോപന്‍ നേരിട്ട് ലക്ഷ്മിനരസിംഹ വിഗ്രഹം ലഭിക്കുകയും മുഴുവന്‍ ഭക്തര്‍ക്കും നേരിട്ടെത്തി ദര്‍ശനം നല്‍കണമെന്ന അരുളപ്പാടും ഉണ്ടായി. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായാണ് 46-ാമത് അഴകിയസിംഗര് ലക്ഷ്മിനരസിംഹ വിഗ്രഹവുമായി 11 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447063679 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: