തലശ്ശേരി: ദേശീയ-സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ തീരുമാനപ്രകാരം കണ്ണൂര്‍ ജില്ലയിലെ എല്ലാ കോടതി പരിസരത്തും 1ന് ദേശീയ ലോക് അദാലത്ത് ചേരും. കോടതികളില്‍ നിലവിലുള്ള കേസുകളും സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചായത്ത്-മുനിസിപ്പല്‍ അതോറിറ്റി, റവന്യൂ അതോറിറ്റി, നിയമപരമായ മറ്റ് അധികാര സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ട്രൈബ്യൂണലുകള്‍, തുടങ്ങിയ സ്ഥാപനങ്ങളിലും തീര്‍പ്പാകാതെ കിടക്കുന്ന പരാതികളും തര്‍ക്കങ്ങളും ദേശീയ ലോക് അദാലത്തില്‍ പരിഗണിക്കും. കക്ഷികള്‍ അതത് വകുപ്പ് മേധാവികളുമായി ബന്ധപ്പെടണം. അദാലത്തില്‍ ഉള്‍പ്പെടുത്തിയ കേസുകള്‍ സംബന്ധമായ അറിയിപ്പ് അതത് കോടതികള്‍ മുഖേനയോ പ്രത്യേക നോട്ടീസ് മുഖേനയോ ലഭിച്ച എല്ലാ കക്ഷികളും ബന്ധപ്പെട്ട കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക ബൂത്തില്‍ എത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: