കണ്ണൂര്‍: കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം ഭരണസമിതിയായ ഭക്തിസംവര്‍ദ്ധിനി യോഗത്തെയും യോഗത്തിന് കീഴിലുള്ള പ്രസ്ഥാനങ്ങളെയും സെക്രട്ടറി കെ.പി. പവിത്രനെയും ഫെയ്സ്ബുക്കിലൂടെയും പോസ്റ്ററുകളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്ന നടപടിക്കെതിരെ യോഗത്തിന്റെ അടിയന്തരയോഗം പ്രതിഷേധിച്ചു. അപവാദ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.പി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി. മോഹനന്, കെ.കെ. ബാലറാം, ജ്യോതിപ്രകാശ്, പി.കെ. രഞ്ജിത്ത്, സി.സി. മോഹനന്, കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: