ഇരിട്ടി: മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് പരിക്കളം അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ 12ന് മഹാ മൃത്യുഞ്ജയഹോമം നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ബ്രഹ്മശ്രീ മുല്ലപ്പള്ളി രാജന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ അഖണ്ഡനാമജപ യജ്ഞം 19ന് രാവിലെ 5മണിമുതല്‍ വൈകുന്നേരം 5 മണിവരെയും നടക്കും. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ എം.കെ. മോഹനന്, ടി. ശ്രീരാജ്, എം. ആര്. വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: