പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറ്റം

Monday 7 December 2015 9:56 pm IST

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്‌സവത്തിന് ഇന്ന് കൊടിയേറും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്‌സവത്തിന് പുലിയന്നൂര്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ വൈകുന്നേരം 3 മണിയോടെയാണ് കൊടിയേറ്റ് നടക്കുക. തുടര്‍ന്ന് തായമ്പക, 9.30 മുതല്‍ ചോറ്റാനിക്കര സുരേന്ദ്രമാരാരുടെ മദ്ദളപ്പറ്റ്, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, 9 ന് സംഗീതകച്ചേരി- ബാംഗ്ലൂര്‍ എസ്. ശങ്കര്‍, 12 മുതല്‍ പൂതനാമോക്ഷം കഥകളി- ഫാക്ട് പത്മനാഭന്‍, സുഭദ്രാഹരണം: സദനം കൃഷ്ണന്‍കുട്ടി, കിരാതം: നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. 9 ന് രാവിലെ 7.30 ന് ശീവേലി, പഞ്ചാരിമേളം, 11.30 മുതല്‍ ഓട്ടന്‍തുള്ളല്‍, 2 ന് ഉത്‌സവബലി, 6.30 ന് തായമ്പക, 7.30 ന് കുറത്തിയാട്ടം, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 9 ന് സംഗീതകച്ചേരി- എം.കെ. ശങ്കരന്‍ നമ്പൂതിരി. 12 ന് കഥകളി: നളചരിതം രണ്ടാം ദിവസം: കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍. സന്താനഗോപാലം: മടവൂര്‍ വാസുദേവന്‍നായര്‍, രഞ്ജിനി സുരേഷ്. 10 ന് 7.30 ന് ശീവേലി, പഞ്ചാരിമേളം, 11.30 ന് ഓട്ടന്‍തുള്ളല്‍, 2 ന് ഉത്‌സവബലി, 6.30 ന് തായമ്പക-കല്‍പ്പാത്തി ബാലകൃഷ്ണന്‍, 3.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 9 ന് സംഗീതകച്ചേരി-ചിതമയ സിസ്‌റ്റേഴ്‌സ്- ഉമ, രാധിക. 12 ന് കഥകളി. 11 ന് തൃക്കേട്ട പുറപ്പാട്. 7.30 ന് ശീവേലി, 11.30 ന് ഓട്ടന്‍തുള്ളല്‍, ആറിനും ഏഴിനും സംഗീതകച്ചേരി. തുടര്‍ന്ന് തൃക്കേട്ട പുറപ്പാട്, എഴുന്നള്ളിപ്പ്. എട്ട് മുതല്‍ സ്വര്‍ണകുടത്തില്‍ കാണിക്ക സമര്‍പ്പണം. 8 ന് മാന്‍ഡലിന്‍ കച്ചേരി- പി. രാജു. 12 ന് കഥകളി. 12 ന് പതിവ് ക്ഷേത്രചടങ്ങുകള്‍. ഉത്‌സവബലി, വൈകിട്ട് 6 നും 7 നും സംഗീതകച്ചേരി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ്, എട്ടുമുതല്‍ കാണിക്കസമര്‍പ്പണം, ഒന്‍പതിന് സംഗീതകച്ചേരി-കുന്നേല്‍ക്കുടി എം. ബാലമുരളീകൃഷ്ണ. 12 ന് കഥകളി- സീതാസ്വയംവരം. 13 ന് ചെറിയവിളക്ക്. പതിവു ക്ഷേത്രചടങ്ങുകള്‍. രണ്ടിന് ഉത്‌സവബലി. വൈകിട്ട് ഏഴിന് സംഗീതകച്ചേരി, എട്ടുമുതല്‍ വിളക്കിനെഴുന്നള്ളിപ്പും കാണിക്കസമര്‍പ്പണവും. 12 ന് കഥകളി- ഉത്തരാസ്വയംവരം. 14 ന് വലിയവിളക്ക്. വൈകിട്ട് ഏഴിന് സംഗീതകച്ചേരി-മല്ലാഡി ബ്രദേഴ്‌സ്, 12 ന് കഥകളി-നളചരിതം ഒന്നാം ദിവസം.15 ന് ആറാട്ട്. വൈകിട്ട് മൂന്നുമുതല്‍ കാഴ്ചശീവേലി, പഞ്ചാരിമേളം, അഞ്ചിന് അഷ്ടപദി, ആറിന് ഭജന, ഏഴിന് കൊടിയിറക്ക്. 7.15 ന് ആറട്ട് എഴുന്നള്ളിപ്പ്. പഞ്ചവാദ്യം- ചോറ്റാനിക്കര വിജയന്‍മാരാര്‍. 11.30 ന് ചക്കംകുളങ്ങര ശിവക്ഷേത്രത്തില്‍ ആറാട്ട്. 6.30 ന് പാണ്ടിമേളം-പെരുവനം കുട്ടന്‍മാരാര്‍. 3.30 ന് കൊടിക്കല്‍പറ, 3.45 ന് കൂട്ടിയെഴുന്നള്ളിപ്പ്. പഞ്ചാരിമേളത്തോടെ വൃശ്ചികോത്‌സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.