എടയന്നൂര്‍: തെരൂര്‍ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കളം കുറിയും പാട്ടും 11ന് ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂര്‍ മനയില്‍ കുബേരന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കും. രാവിലെ 5മണിക്ക് അഭിഷേകം, 5.30ന് ഗണപതിഹവനം, 6ന് ഉഷഃപൂജ, 11 മണിക്ക് നവകം, ഉച്ചപൂജ, തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട് 3 മണിക്ക് ഉച്ചപ്പാട്ട്, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 7മണിക്ക് തായമ്പക, 8മണിക്ക് തിരുവത്താഴ പൂജയും തുരുവായുധം എഴുന്നള്ളത്തും തുടര്‍ന്ന് നാളികേരം ഉടക്കലും നടക്കും. നാളികേരം വഴിപാടായി സമര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്ന് ആഘോഷകമ്മറ്റി പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: