നവജാത ശിശുവിണ്റ്റെ ജഡം വീട്ടുകിണറ്റില്‍

Saturday 2 July 2011 10:53 pm IST

കണ്ണൂറ്‍: നവജാത ശിശുവിണ്റ്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വട്ടപ്പൊയിലിലെ ആര്‍.പി.കമാലിണ്റ്റെ വീട്ടുകിണറ്റിലാണ്‌ നവജീത ശിശുവിണ്റ്റെ മൃതദേഹം കണ്ടെത്തിയത്‌. കമാലിണ്റ്റെ വീട്‌ നൌഷാദ്‌ എന്നയാള്‍ക്ക്‌ വാടകക്ക്‌ നല്‍കിയിരുന്നു. നൌഷാദും കുടുബവുമാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇന്നലെ വൈകുന്നേരം കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കിണറ്റില്‍ നോക്കിയപ്പോഴാണ്‌ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ നിന്നും എത്തിയ അഗ്നിശമനസംഘം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കിണറ്റിലിറങ്ങാഞ്ഞത്‌ നാട്ടുകാരുടെ പ്രതിഷേധത്തിന്‌ കാരണമായി. ഇതേത്തുടര്‍ന്ന്‌ നാട്ടുകാരില്‍ ചിലരാണ്‌ കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്‌. ചക്കരക്കല്ല്‌ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.